കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/ ) ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിൽസയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. കുവൈത്ത് പ്രവാസി കൊയിലാണ്ടി സ്വദേശി ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് (ഒമ്പതു മാസം) ആണ് മരിച്ചത്.
ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി രണ്ടു ദിവസമായി കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്റുമായ വി.പി ഇബ്രാഹിം കുട്ടിയുടെ മകന്റെ മകനാണ് എസ്രാൻ ജവാദ്. മയ്യിത്ത് കുവൈത്തിൽ ഖബറടക്കും.
Toddler dies in Kuwait after food gets stuck in throat

































