---
title: "പറന്നുയർന്ന് പിന്നാലെ താഴേക്ക് വീണ് തീഗോളമായി; ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു"
english_title: "Fighter jet Tejas crashes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/327139/fighter-jet-tejas-crashes"
published_at: "2025-11-21T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692042e72e830_thejas.jpg"
keywords: []
---

# പറന്നുയർന്ന് പിന്നാലെ താഴേക്ക് വീണ് തീഗോളമായി; ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു

> **Lead Summary:** **ദുബായ്: **എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം.

## Article Content

**ദുബായ്: **എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം.

സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. ഇതേത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി.

ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.**

**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/327139/fighter-jet-tejas-crashes)