കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: ആറ് പേർ അറസ്റ്റിൽ

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: ആറ് പേർ അറസ്റ്റിൽ
Nov 20, 2025 05:21 PM | By Susmitha Surendran

കുവൈത്ത് സിറ്റി : (https://gcc.truevisionnews.com/)  കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി മയക്കുമരുന്ന് കേസിൽ ആറ് പ്രതികളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വൻതോതിലുള്ള മയക്കുമരുന്നും ലഹരിവസ്തുക്കളുമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രതികളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ, ഒരു പ്രത്യേക ഫീൽഡ് ടീം രൂപീകരിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതലുകൾ സഹിതം വിവിധ സ്ഥലങ്ങളിൽ വെച്ച് ഇവരെ പിടികൂടിയത്.

3 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 5.1 കിലോഗ്രാം മരിജുവാന , 115 ഗ്രാം ഹാഷിഷ് , 6 ഗ്രാം കൊക്കെയ്ൻ കൂടാതെ, വിവിധ തരത്തിലുള്ള 6,200 ലഹരി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്.

Drug bust in Kuwait,

Next TV

Related Stories
കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കുവൈത്തിൽചികിത്സയിലിരിക്കെ മരിച്ചു

Nov 20, 2025 06:01 PM

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കുവൈത്തിൽചികിത്സയിലിരിക്കെ മരിച്ചു

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കുവൈത്തിൽചികിത്സയിലിരിക്കെ...

Read More >>
വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതം; മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു

Nov 20, 2025 05:39 PM

വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതം; മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു

ഹൃദയാഘാതം, മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ...

Read More >>
കുവൈത്തിൽ നിന്നു നാട്ടിലെത്തിയ ഉടൻ കോഴിക്കോട് നാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

Nov 20, 2025 02:48 PM

കുവൈത്തിൽ നിന്നു നാട്ടിലെത്തിയ ഉടൻ കോഴിക്കോട് നാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

നാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു,ഹൃദയാഘാതം...

Read More >>
കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

Nov 20, 2025 01:22 PM

കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

മൂടൽമഞ്ഞ്,ഷാർജ എയർപോർട്ടിൽ വിമാനങ്ങൾ ,യാത്രക്കാർ വിമാനത്താവളവുമായി ബന്ധപ്പെടണം, റെഡ്...

Read More >>
Top Stories

News Roundup

Entertainment News