കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ മനുഷ്യക്കടത്ത് നടത്തിയ റിക്രൂട്ടിങ് ഏജൻസി അടച്ചുപൂട്ടി. നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. 1300 ദിനാർ വരെ ഈടാക്കിയാണ് ഏഷ്യക്കാരായ തൊഴിലാളികളെ വിറ്റിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
ഇത്തരം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സഹായിക്കുന്ന ഉദ്യോഗസ്ഥർക്ക് 100 ദിനാർ വരെ സംഘം നൽകിയിരുന്നു. പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ റുമൈത്തിയ പ്രദേശത്തു നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയതും നടപടി സ്വീകരിച്ചതും.
മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് ഏഷ്യൻ തൊഴിലാളികളെ കുവൈത്തിൽ എത്തിച്ച ശേഷംമറിച്ചുവിൽക്കുകയാണ് ചെയ്തിരുന്നത്. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യുകയോ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
Human trafficking recruitment agency in Kuwait shut down operators arrested




























