Nov 19, 2025 01:25 PM

ദുബായ്: (gcc.truevisionnews.com) വ്യക്തിഗത വായ്‌പകൾ എടുക്കുന്നതിനുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തി യുഎഇ സെൻട്രൽ ബാങ്ക്. വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള കുറഞ്ഞ ശമ്പള പരിധിയിലാണ് മാറ്റം വരുത്തിയത്. ഇതോടെ കുറഞ്ഞ ശമ്പളമുള്ള ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് വായ്‌പ ലഭിക്കുന്നതിനുള്ള സാദ്ധ്യത വർദ്ധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

മുമ്പ് 5,000 ദിർഹം (ഏകദേശം 1,20,000 രൂപ) ആയിരുന്നു വായ്‌പയെടുക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ ശമ്പളപരിധി. പുതിയ മാറ്റം യുവാക്കളെയും കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെയും വേതന സംരക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ പ്രാപ്‌തമാക്കുമെന്ന് സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിലൂടെ വളരെ കുറഞ്ഞ തവണകളായി വായ്‌പ അടച്ച് തീർക്കാനും കഴിയും.രാജ്യത്തെ ഓരോ വ്യക്തിക്കും അവശ്യമായ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സുതാര്യമല്ലാത്ത പണമിടപാടുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ രീതിയിൽ ബാങ്കിംഗ് സേവനങ്ങൾ നടത്തുന്നതിനും പുതിയ ഭേദഗതി സഹായിക്കും,കണക്കുകൾ പ്രകാരം, യുഎഇയിലെ തൊഴിലാളികളുടെ ജനസംഖ്യയുടെ വലിയൊരു ശതമാനവും 5,000 ദിർഹത്തിൽ താഴെ വരുമാനമുള്ളവരാണ്. അതിനാൽത്തന്നെ പ്രവാസികൾ ഉൾപ്പെടെ ധാരാളംപേർക്ക് ഈ മാറ്റം ഉപകാരപ്രദമാകും.


uae central bank removes minimum salary requirement for personal loans

Next TV

Top Stories










News Roundup