മനാമ: (gcc.truevisionnews.com) ബഹ്റൈനിലെ മുൻ പ്രവാസിയും കണ്ണൂർ വളപട്ടണം സ്വദേശിയുമായ മുഹമ്മദ് റാഫി (63) നാട്ടിൽ അന്തരിച്ചു . മനാമ സൂക്കിൽ ഏറെ നാൾ കച്ചവടസ്ഥാപനം നടത്തിയിരുന്ന അദ്ദേഹം 30 വർഷത്തോളം ബഹ്റൈനിൽ പ്രവാസിയായിരുന്നു. അഞ്ചുവർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയത്. ഭാര്യ: ഫർസാന. മക്കൾ: സഹ്വ, ഹിബ, തനാസ. മരുമക്കൾ: ഫൈസൽ, അഷ്കർ, ഷകീൽ
Former Bahraini expatriate dies in country

































