കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ നിന്നു നാട്ടിലെത്തിയ ഉടൻ വീട്ടിൽ കുഴഞ്ഞു വീണു പുളിയാവ് സ്വദേശി മീത്തലെ വല്ലംകണ്ടിയിൽ ഹംസ (56) മരിച്ചു. കുവൈത്തിലും നാട്ടിലും വ്യാപാരിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി അംഗവും പ്രധാന സഹകാരിയും നിരവധി ജീവകാരുണ്യ സാമൂഹിക മേഖലകളിൽ സഹായങ്ങൾ നൽകുന്ന വ്യക്തിയുമായിരുന്നു.
കദീശയുടെയും പരേതനായ അബ്ദുല്ലയുടെയും മകനാണ്. ഭാര്യ: സുഹറ കണിയാങ്കണ്ടിയിൽ. മക്കൾ: മുഹമ്മദ്, സുബിന, മുഫീദ, ഫാത്തിമ, മിസ്ന. മരുമകൻ: യാശിഖ്. സഹോദരങ്ങൾ: അമ്മദ്, യൂസുഫ്, ഇബ്രാഹിം, അഷ്റഫ്, നസീർ, റാഷിദ്, അയിശു, പാത്തു, മറിയം, പരേതരായ പോക്കർ, മാമി. കബറടക്കം നടത്തി.
A businessman from Nadapuram Kozhikode collapsed and died shortly after returning home from Kuwait


































