വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതം; മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു

വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതം; മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു
Nov 20, 2025 05:39 PM | By VIPIN P V

ദമ്മാം: (gcc.truevisionnews.com) വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു. പാലക്കാട്​ മണർകാട് ഐരാറ്റുനട സ്വദേശി ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് (45) ആണ്​ മരിച്ചത്​. പി.സി. തോമസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ്​.

കാൻസർ ബാധിതർക്ക്​ സാന്ത്വനമേകുന്ന ‘സയോൻ’ ജീവകാരുണ്യ കൂട്ടായ്മയുടെ ട്രസ്​റ്റിയായിരുന്നു. പാർപ്പിടമൊരുക്കുന്നതിനും ചികിത്സാ സഹായമെത്തിക്കുന്നതിനും ലിബു നേതൃത്വം വഹിച്ചിരുന്നു. വീട്ടിലേക്ക് പാൽ വാങ്ങാനായി വാഹനയുമായി ഇറങ്ങിയ ലിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയും നി​യന്ത്രണം നഷ്​ടപ്പെട്ട കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്​തു.

അപകടമറിഞ്ഞ്​ ട്രാഫിക് പൊലീസും ആംബുലൻസും എത്തുമ്പോഴേക്കും ലിബു മരിച്ചിരുന്നു. സൗമ്യമായ പെരുമാറ്റവും പ്രവർത്തനമേഖലയിൽ സജീവവുമായിരുന്ന ലിബുവിനും കുടുംബത്തിനും വലിയ സുഹൃദ് വലയമുണ്ട്. 15 വർഷമായി പ്രവാസിയായ ലിബു ദമ്മാമിൽ ഹമാദ് എസ്.എൽ ഹവാസ് ആൻഡ്​ പാർട്ണർ കമ്പനിയിൽ ജീവനക്കാരനാണ്​. മഞജുഷ ആണ് ഭാര്യ. ഏബൾ, ഡാൻ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Malayali social activist dies of heart attack while driving in Dammam

Next TV

Related Stories
കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കുവൈത്തിൽചികിത്സയിലിരിക്കെ മരിച്ചു

Nov 20, 2025 06:01 PM

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കുവൈത്തിൽചികിത്സയിലിരിക്കെ മരിച്ചു

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കുവൈത്തിൽചികിത്സയിലിരിക്കെ...

Read More >>
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: ആറ് പേർ അറസ്റ്റിൽ

Nov 20, 2025 05:21 PM

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: ആറ് പേർ അറസ്റ്റിൽ

കുവൈത്തിൽ മയക്കുമരുന്ന് വേട്ട,...

Read More >>
കുവൈത്തിൽ നിന്നു നാട്ടിലെത്തിയ ഉടൻ കോഴിക്കോട് നാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

Nov 20, 2025 02:48 PM

കുവൈത്തിൽ നിന്നു നാട്ടിലെത്തിയ ഉടൻ കോഴിക്കോട് നാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

നാദാപുരം സ്വദേശിയായ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു,ഹൃദയാഘാതം...

Read More >>
കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

Nov 20, 2025 01:22 PM

കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

മൂടൽമഞ്ഞ്,ഷാർജ എയർപോർട്ടിൽ വിമാനങ്ങൾ ,യാത്രക്കാർ വിമാനത്താവളവുമായി ബന്ധപ്പെടണം, റെഡ്...

Read More >>
Top Stories

News Roundup

Entertainment News