കുവൈത്ത് സിറ്റി: (gcc.truevisionnews.com) പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കണ്ണൂർ പുതിയങ്ങാടി മാടായി സ്വദേശി റഫീഖ് പുതിയാണ്ടി (54) ആണ് നിര്യാതനായത്. ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇട്ടമ്മൽ സ്വദേശികളായ അബ്ദുള്ള വി വി, മഹ്മൂദ് വി വി. എന്നിവരുടെ സഹോദരി ഭർത്താവ് ആണ് ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
An expatriate Malayali from Kannur died while undergoing treatment in Kuwait

































