Nov 21, 2025 12:11 PM

കുവൈത്ത് സിറ്റി: (gcc.truevisionnews.com) പള്ളികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ പുറത്തിറക്കി വിവിധ ഗവർണറേറ്റുകളിലെ പള്ളി ഭരണസമിതികൾ. ഇമാമുമാർക്കും മുഅദ്ദിൻമാർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അൽ-സയാസ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട് ചെയ്തത്.

നവംബർ 3-ന് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറി നൽകിയ കത്തിന്റെ (നമ്പർ 1374) അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ. പള്ളികളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

പ്രധാന നിർദ്ദേശങ്ങൾ:

മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം: ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ജനറൽ സർവിസസ് ഡിപ്പാർട്ട്‌മെൻ്റിന്റെ അനുമതിയില്ലാതെ പള്ളികളിൽ സിസിടിവി സംവിധാനങ്ങളോ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളോ സ്ഥാപിക്കാൻ പാടില്ല.

ഉത്തരവാദിത്തം ഇമാമിനും മുഅദ്ദിനും: മന്ത്രാലയത്തെ അറിയിക്കാതെ ക്യാമറകൾ സ്ഥാപിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം അതാത് പള്ളികളിലെ ഇമാമിനും മുഅദ്ദിനും ആയിരിക്കും.

മുൻപ് സ്ഥാപിച്ചവ റിപ്പോർട്ട് ചെയ്യണം: അതേസമയം, മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നേരത്തെ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ ഉണ്ടെങ്കിൽ, അവ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. ഇത് വിവരങ്ങൾ പുതുക്കുന്നതിനും നിയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ്.



Special law to install cameras in mosques Imams given strict instructions

Next TV

Top Stories










News Roundup






Entertainment News