ജാഗ്രത വേണം; വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ

ജാഗ്രത വേണം; വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ
Sep 1, 2025 11:37 AM | By VIPIN P V

അബുദാബി : (gcc.truevisionnews.com) അജ്ഞാത നമ്പറുകളിൽ നിന്നു വരുന്ന വ്യാജ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വ്യക്തിഗത, ബാങ്ക് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും പങ്കുവയ്ക്കരുതെന്നും പറഞ്ഞു.

ബാങ്ക്, മന്ത്രാലയം, പൊലീസ് തുടങ്ങി വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് എത്തുന്ന ഫോൺ കോളുകൾ വർധിച്ച പശ്ചാത്തലത്തിലാണ് അറിയിപ്പ്. ഫോൺ കോളുകളുടെ ഉറവിടം പരിശോധിക്കണമെന്നും കരുതലോടെ കൈകാര്യം ചെയ്യണമെന്നും പറഞ്ഞു. സംശയാസ്പദമായ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ യഥാസമയം അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയും വേണം.

റസിഡൻസി, പാസ്പോർട്ട് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, പ്രവാസികളുടെയും തൊഴിലുടമകളുടെയും രഹസ്യ ഇടപാട് കോഡുകൾ എന്നിവ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ ചോർത്താനും പണം സ്വന്തമാക്കാനുമായിരിക്കും തട്ടിപ്പുകാർ ശ്രമിക്കുക. പരാതിപ്പെടാം: ഫോൺ 600590000, ഇമെയിൽ [email protected]



Be careful UAE warns against fake calls

Next TV

Related Stories
പ്രതീക്ഷയിൽ പ്രവാസികൾ; കോഴിക്കോട് - ജിദ്ദ ആകാശ എയർ സർവീസ് ഉടൻ

Aug 26, 2025 04:01 PM

പ്രതീക്ഷയിൽ പ്രവാസികൾ; കോഴിക്കോട് - ജിദ്ദ ആകാശ എയർ സർവീസ് ഉടൻ

ആകാശ എയർ മാസങ്ങൾക്കുള്ളിൽ കോഴിക്കോട് –ജിദ്ദ സർവീസ് ആരംഭിക്കുമെന്നു...

Read More >>
യുഎഇയിൽ നബിദിനത്തിന് തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കാൻ സാധ്യത

Aug 26, 2025 11:45 AM

യുഎഇയിൽ നബിദിനത്തിന് തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കാൻ സാധ്യത

യുഎഇയിൽ നബിദിനത്തിന് തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കാൻ...

Read More >>
ആരോഗ്യകരമായ ഭാവിതലമുറയെ വാർത്തെടുക്കാം; രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കാൻ അബുദാബി

Aug 19, 2025 11:43 AM

ആരോഗ്യകരമായ ഭാവിതലമുറയെ വാർത്തെടുക്കാം; രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കാൻ അബുദാബി

നവജാതശിശു ഭാവി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കാൻ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall