സലാല: (gcc.truevisionnews.com)പ്രവാസി മലയാളിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ട സ്വദേശി മുന്നാം മനക്കൽ കുഴുവിലകം വീട്ടിൽ അനുകുമാർ ചന്ദ്രനെ (50) ആണ് സനായിയ്യയിലെ ഇദ്ദേഹത്തിന്റെ വർക് ഷോപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
കൊല്ലം ചവറയിലായിരുന്നു താമസം. കഴിഞ്ഞ കുറെ വർഷങ്ങളായി സനായിയ്യയിൽ വർക് ഷോപ്പ് നടത്തി വരികയായിരുന്നു.ഭാര്യ: പരേതയായ രമ്യ: മക്കൾ: ആര്യ, ആരവ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഗംഗാധരൻ കൈരളി അറിയിച്ചു.
Expatriate Malayali found dead in Salalah