ദുബായ്:(gcc.truevisionnews.com) വേഗപരിധി ലംഘിച്ച് വാഹനം ഓടിച്ചാൽ വലിയ പിഴയും കരിമ്പട്ടികയിൽ 12 ട്രാഫിക് പോയിന്റുകളും ലഭിക്കുമെന്ന് ദുബായ് പൊലീസ്. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. അമിതവേഗം അപകടങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാവുമെന്നും, അത് ഡ്രൈവർക്ക് മാത്രമല്ല, റോഡിലെ മറ്റു യാത്രക്കാർക്കും അപകടമുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഹൈവേയുടെ ഇടതുവശത്തുള്ള പാതയിലൂടെ അമിത വേത്തിൽ പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ ദുബായ് പൊലീസ് പങ്കുവച്ച വിഡിയോയിൽ പുറത്തുവിട്ടു. ഇടതു പാത സാധാരണയായി വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കായി മാറ്റിവച്ചതാണെങ്കിലും ഇത് വേഗപരിധി ലംഘിക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് പൊലീസ് പറഞ്ഞു. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് ജീവൻ നഷ്ടപ്പെടുത്താൻ കഴിയുമെന്നും ഓർമിപ്പിച്ചു. കൂടാതെ, ട്രാഫിക് നിയമലംഘനങ്ങൾ 'പൊലീസ് ഐ' സേവനം വഴി ദുബായ് പൊലീസ് ആപ്പ് വഴി എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാമെന്നും അറിയിച്ചു.
∙ 2,000 ദിർഹം വരെ പിഴയും 12 ട്രാഫിക് പോയിന്റുകളും
ദുബായിൽ അമിത വേഗത്തിന് 2,000 ദിർഹം വരെ പിഴയും 12 ട്രാഫിക് പോയിന്റുകളും ലഭിക്കും. അബുദാബിയിലും ദുബായിലും അശ്രദ്ധമായി വാഹനമോടിച്ചാൽ 50,000 ദിർഹം പിഴയും റാസൽഖൈമയിൽ 20,000 ദിർഹം പിഴയും വാഹനത്തിന് മൂന്ന് മാസത്തേക്ക് പിടിച്ചുവയ്ക്കും. മൂന്ന് മാസത്തിനകം പിഴയടച്ച് വാഹനങ്ങൾ കൊണ്ടുപോയില്ലെങ്കിൽ ലേലത്തിൽ വയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഈ കർശന നടപടികൾ യുഎഇയിലെ റോഡ് സുരക്ഷ വർധിപ്പിക്കാൻ സഹായിക്കും.
If you break the speed limit, you will be caught; Fine of up to 2,000 dirhams and 12 traffic points; Dubai Police takes strict action