---
title: "ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു"
english_title: "A young Malayali man collapsed and died while playing cricket in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323941/a-young-malayali-man-collapsed-and-died-while-playing-cricket-in-jeddah"
published_at: "2025-11-02T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690724f2a58ff_ghgfh.jpg"
keywords: []
---

# ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **ജിദ്ദ: [** ജിദ്ദയിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി റോയിസ് മാത്യു തോമസാണ് മരിച്ചത്. ജിദ്ദയിലെ അൽഫ ട്രേഡിങ് കമ്പനി ജീവനക്കാരനാണ്. ഭാര്യ: ദയ സെബാസ്റ്റ്യൻ. മക്കൾ: ഹേസൽ റോയസ് തോമസ്, സ്റ്റീവ് റോയിസ് തോമസ്. ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ അൽ ഹമ്ര യൂണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് അടക്കമുള്ള നിയമനടപടികൾക്കായി ജിദ്ദ നവോദയ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

## Article Content

**ജിദ്ദ: [** ജിദ്ദയിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി റോയിസ് മാത്യു തോമസാണ് മരിച്ചത്. ജിദ്ദയിലെ അൽഫ ട്രേഡിങ് കമ്പനി ജീവനക്കാരനാണ്. ഭാര്യ: ദയ സെബാസ്റ്റ്യൻ. മക്കൾ: ഹേസൽ റോയസ് തോമസ്, സ്റ്റീവ് റോയിസ് തോമസ്. ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ അൽ ഹമ്ര യൂണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് അടക്കമുള്ള നിയമനടപടികൾക്കായി ജിദ്ദ നവോദയ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323941/a-young-malayali-man-collapsed-and-died-while-playing-cricket-in-jeddah)