അബുദാബി : (gcc.truevisionnews.com) വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറയുംവിധം സൈക്കിൾ ഉൾപ്പെടെ മറ്റു വസ്തുക്കൾ വച്ചുകെട്ടി കൊണ്ടുപോകുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പു നൽകി. വാഹനത്തിന്റെ യഥാർഥ നമ്പർ പ്ലേറ്റ് മറയുകയാണെങ്കിൽ താൽക്കാലിക നമ്പർ പ്ലേറ്റ് പുറത്തു സ്ഥാപിച്ചാൽ പിഴയിൽനിന്ന് ഒഴിവാകാം.
ബൈസിക്കിൾ റാക്കിൽ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിന് ആർടിഎയുടെ വെബ്സൈറ്റിൽ അപേക്ഷ നൽകണം. 35 ദിർഹമാണ് അധിക നമ്പർ പ്ലേറ്റിന് ഫീസ് ഈടാക്കുക. അബുദാബിയിലെ ഏതു പൊലീസ് സ്റ്റേഷൻ സർവീസ് സെന്ററിൽ നിന്നും അധിക നമ്പർ പ്ലേറ്റ് വാങ്ങാവുന്നതാണ്. ഇതിനായി ഡ്രൈവർമാർ സാങ്കേതിക പരിശോധനയ്ക്ക് വിധേയരാവുകയും നിശ്ചിത ഫീസ് അടയ്ക്കുകയും ചെയ്താൽ താൽക്കാലിക നമ്പർ പ്ലേറ്റ് ലഭിക്കും.
Warning, 400 dirham fine, Abu Dhabi Police, do not hide the number plate



























