ജിദ്ദ : (gcc.truevisionnews.com) മൂന്നര പതിറ്റാണ്ടിലേറെ സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു. ഏറനാട് കിണറ്റിൽ കണ്ടി കോലോത്ത് അബ്ദുൽ സലാം(60) ആണ് മരിച്ചത്. ജിദ്ദ അൽസലാമിൽ താമസിക്കുന്ന അബ്ദുൽ സലാമിനെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദ ജർമ്മൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില വഷളാവുകയായിരുന്നു. 39 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു.
മനന്തല കോലോത്ത് മുഹമ്മദ്,മനന്തല കാരണത്ത് ഫാത്തിമ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. മുനീറ, മക്കൾ: ഷംസീല, ഷംസീറ, സുൽഫിയ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ഷൌക്കത്തലി, ഷഫീഖ്. സഹോദരങ്ങൾ: റഹ്മത്തുള്ള, അബ്ദുൾകരീം, നൌഷാദ്, മറിയുമ്മ, റുഖിയ, ഉമ്മുസൽമ, മൈമൂന, ഖൈറുന്നീസ, ഷാജിറ. നിയമനടപടികൾ പൂർത്തീകരിക്കുന്നതിനും മരണാനന്തര സഹായങ്ങൾക്കുമായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് രംഗത്തുണ്ട്.
Expatriate Malayali, heart attack, death
                    
                                                            
































