Nov 2, 2025 12:13 PM

ദോഹ: (gcc.truevisionnews.com) ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയോടനുബന്ധിച്ച് നവംബർ നാലിന് ചൊവ്വാഴ്ച രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലെ എല്ലാ ക്ലാസ്സുകളും ഓൺലൈൻ വഴിയായിരിക്കും നടക്കുകയെന്ന് ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (എം.ഒ.ഇ.എച്ച്.ഇ) അറിയിച്ചു.

സ്കൂളുകളിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഇത് ബാധകമായിരിക്കും. നിലവിലെ ഷെഡ്യൂളുകൾ പ്രകാരം ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകൾ വഴിയായിരിക്കും ക്ലാസ്സുകൾ നടക്കുക. നവംബർ നാല് മുതൽ ആറ് വരെയാണ് ദോഹയിൽ രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി നടക്കുന്നത്. ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങൾ, യു.എൻ ഏജൻസികൾ, സർവകലാശാലകൾ, സ്വകാര്യ മേഖല എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 8,000ത്തിലധികം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.

Announcement in Qatar all classes in public and private schools will be online on Tuesday

Next TV

Top Stories










News Roundup






//Truevisionall