പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ലുലുവിന്റെ കൈത്താങ്ങ്; 80 ടൺ പഴങ്ങളും പച്ചക്കറികളും യുഎഇയിലെത്തിച്ചു

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ലുലുവിന്റെ കൈത്താങ്ങ്; 80 ടൺ പഴങ്ങളും പച്ചക്കറികളും യുഎഇയിലെത്തിച്ചു
Mar 7, 2026 04:31 PM | By Anusree vc

അബുദാബി: പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരമായ സാഹചര്യങ്ങൾക്കിടയിലും വിപണിയിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ 80 ടൺ പഴങ്ങളും പച്ചക്കറികളും ലുലു ഗ്രൂപ്പ് യുഎഇയിൽ എത്തിച്ചു. അവശ്യസാധനങ്ങളുടെ വരവ് വരും ദിവസങ്ങളിലും തടസ്സമില്ലാതെ തുടരുമെന്നും ഗ്രൂപ്പ് വ്യക്തമാക്കി. യുദ്ധസമാനമായ അന്തരീക്ഷം വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിയാണിത്.

താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് കൺഫേം ആയ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് അവരുടെ തുടർന്നുള്ള വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിൽ യാത്ര തുടരാം.

നിലവിലെ സാഹചര്യങ്ങൾ എമിറേറ്റ്‌സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതനുസരിച്ച് വരും ദിവസങ്ങളിലെ വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും എയർലൈൻ അറിയിപ്പിൽ വ്യക്തമാക്കി.

Lulu's support amid Middle East crisis; 80 tons of fruits and vegetables delivered to UAE

Next TV

Related Stories
പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച

Mar 7, 2026 05:38 PM

പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച

പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല...

Read More >>
 ദുബൈ വിമാനത്താവളം ഭാഗികമായി തുറന്നു

Mar 7, 2026 02:54 PM

ദുബൈ വിമാനത്താവളം ഭാഗികമായി തുറന്നു

ദുബൈ വിമാനത്താവളം ഭാഗികമായി...

Read More >>
ആറ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഫ്ലൈനാസ്; നിയന്ത്രണം മാർച്ച് 9 വരെ നീട്ടി

Mar 7, 2026 02:01 PM

ആറ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഫ്ലൈനാസ്; നിയന്ത്രണം മാർച്ച് 9 വരെ നീട്ടി

ആറ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഫ്ലൈനാസ്; നിയന്ത്രണം മാർച്ച് 9 വരെ...

Read More >>
പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം? സൗദിക്കൊപ്പം ഉറച്ചുനിന്ന് പാകിസ്ഥാൻ; സൈനിക നീക്കങ്ങൾ സജീവം

Mar 7, 2026 01:48 PM

പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം? സൗദിക്കൊപ്പം ഉറച്ചുനിന്ന് പാകിസ്ഥാൻ; സൈനിക നീക്കങ്ങൾ സജീവം

സൗദിക്കൊപ്പം ഉറച്ചുനിന്ന് പാകിസ്ഥാൻ, സൈനിക നീക്കങ്ങൾ...

Read More >>
ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

Mar 7, 2026 01:25 PM

ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി...

Read More >>
Top Stories










News Roundup