കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കുവൈത്തിലെ ഖൈറാനിൽ സുരക്ഷാ പരിശോധനക്കിടെ നിരവധി പേർ അറസ്റ്റിൽ.
ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നിയമലംഘകരെ പിടികൂടുന്നതിനും ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുമായാണ് അൽ-ഖൈറാനിൽ സുരക്ഷാ സേന ഫീൽഡ് ക്യാമ്പയിനുകൾ സംഘടിപ്പിച്ചത്.
പരിശോധനയിൽ 467 ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി. 20 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. മുൻകരുതൽ കാരണങ്ങൾ മൂലം 10 പേരെ കസ്റ്റഡിയിലെടുത്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് വാണ്ടഡ് ലിസ്റ്റിലുള്ള ഒരാളെയും പിടികൂടി.
Security checks continue to intensify Kuwait several people arrested


































