സൊഹാർ : (https://gcc.truevisionnews.com/) ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി പുതിയ വീട്ടിൽ അബ്ദുൽ ഖാദർ മകൻ നജീബ് (45) ഒമാനിലെ സൊഹാറിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത് .
മാതാവ്: സഫിയ അബ്ദുൽ ഖാദർ, ഭാര്യ: അഴിവേലിക്കകത്ത് അബ്ദുൾ ജിലീൽ മകൾ ജനൂബ. മക്കൾ: അബ്ദുള്ള നജീബ് (14), ആയിഷ നജീബ് (10), ആദം നജീബ് (7). ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Heart attack Expatriate Malayali dies Oman
                    
                                                            

































