കുവൈത്ത് സിറ്റി: (gcc.truevisionnews.com)കുവൈത്തിൽ വൻ മയക്കുമരുന്ന് ശേഖരവുമായി മൂന്നുപേർ പിടിയിൽ. നീതിന്യായ മന്ത്രാലയത്തിലെ മൂന്നു ജീവനക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഇവരിൽ നിന്ന് കഞ്ചാവ്, ഒരു ഇലക്ട്രോണിക് തുലാസ്, നിരവധി ഒഴിഞ്ഞ പായ്ക്കറ്റുകൾ എന്നിവ കണ്ടെടുത്തു. നിയമപരമായ നടപടികൾ പൂർത്തിയാക്കി പ്രതികളുടെ വീട് പരിശോധിക്കുന്നതിനിടെ, പ്രതികളിലൊരാളുടെ അമ്മയും രണ്ട് സഹോദരിമാരും സുരക്ഷാ ഉദ്യോഗസ്ഥരെ നേരിട്ട് ആക്രമിച്ചു.
ഒരു സഹോദരി ഒരു പൊലീസുകാരനെ ഗ്ലാസ് ഡോർ തുറക്കാൻ നിർബന്ധിക്കുകയും, ഇത് പൊലീസുകാരന്റെ കൈക്ക് ഗുരുതരമായ പരിക്കേൽക്കാൻ കാരണമാവുകയും ചെയ്തു. തുടർന്ന്, ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Three judicial employees arrested with large quantities of drugs in Kuwait