റാസൽഖൈമ: (gcc.truevisionnews.com) പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ലിജു (46) ആണ് മരിച്ചത്. ഫുജൈറ ജെ.കെ സിമെന്റ്സ് കമ്പനിയിലെ ജീവനക്കാരനാണ് ലിജു. നാട്ടിലുള്ള അമ്മയോട് ടെലിഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെ ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ റാക് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ദിബ്ബ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: കളത്തിങ്കൽ മത്തായി
മാതാവ്: മറിയാമ്മ മത്തായി
ഭാര്യ: എലിസബത്ത് റാണി
മകൾ: ഷാരോൺ മറിയം ലിജു
Expatriate Malayali passes away in Ras Al Khaimah