ദുബായ്: (gcc.truevisionnews.com) ദുബായിൽ അൽ നഹ്ദ സ്ട്രീറ്റിലെ മെട്രോ സ്റ്റേഷന് എതിർവശം നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുബായ് പൊലീസിന്റെ ഓപറേഷൻസ് റൂമിൽ അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ ട്രാഫിക് അപകട വിഭാഗത്തിലെ വിദഗ്ദ്ധർ സ്ഥലത്തെത്തി സാങ്കേതിക പരിശോധന നടത്തുകയും അപകടകാരണങ്ങൾ കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകരും ആംബുലൻസ് ടീമുകളും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും കേടുപാടുകൾ സംഭവിച്ച വാഹനം നീക്കം ചെയ്യുകയുമുണ്ടായി.
അപകടത്തെ തുടർന്ന് അൽ നഹ്ദ സ്ട്രീറ്റിൽ ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ, ട്രാഫിക് പൊലീസ് വാഹനങ്ങളെ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
Two injured in Dubai after lorry crashes into bus stop one in critical condition