വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; ബഹ്റൈനിൽ പ്രവാസി വനിത അറസ്റ്റിൽ

വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; ബഹ്റൈനിൽ പ്രവാസി വനിത അറസ്റ്റിൽ
Sep 3, 2025 03:09 PM | By VIPIN P V

മനാമ: (gcc.truevisionnews.com) വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രവാസി വനിതയെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. താമസിക്കുന്ന അപ്പാർട്മെന്റിൽ അനധികൃതമായി കോസ്മെറ്റിക് സേവനങ്ങളും ഇവർ നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. രാജ്യത്തേക്ക് അനധികൃതമായി ഇറക്കുമതി ചെയ്ത മരുന്നുകളും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡെർമെറ്റോളജിസ്റ്റും കോസമെറ്റോളജിസ്റ്റും ആണെന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുകയും നിയമപരമായി അംഗീകരിക്കാത്ത സേവനങ്ങൾ സംബന്ധിച്ച് ചിത്രങ്ങളും പോസ്റ്റുകളും പങ്കുവയ്ക്കുകയും ചെയ്തതായി നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി അധികൃതർ വ്യക്തമാക്കി.

പണം ഈടാക്കാനായി തന്നെ സമീപിക്കുന്ന ഉപഭോക്താക്കൾക്ക് ബോട്ടോക്സ് കുത്തിവയ്പും എടുത്തിരുന്നു. മൈനർ ക്രിമിനൽ കോടതിയുടെ കീഴിലുള്ള കേസിൽ അടുത്താഴ്ച വിചാരണ തുടങ്ങും. അപകടകരവും അനധികൃതവുമായ മെഡിക്കൽ സേവനങ്ങളിൽ വീണുപോകരുതെന്നും അതോറിറ്റിയുടെ അംഗീകാരമുള്ളതും ലൈസൻസോടെ പ്രവർത്തിക്കുന്നതുമായ മെഡിക്കൽ പ്രഫഷനലുകളിൽ നിന്ന് മാത്രമേ വൈദ്യ സേവനങ്ങൾ തേടാവൂയെന്നും അധികൃതർ നിർദേശിച്ചു.

Expatriate woman arrested in Bahrain for fraud by posing as a fake doctor

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

Sep 3, 2025 06:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദോഹയിൽ...

Read More >>
ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

Sep 3, 2025 05:49 PM

ഹൃദയാഘാതം, പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ഖത്തറിൽ...

Read More >>
കുവൈത്തിലെ സ്വകാര്യ സ്കൂളുകളിൽ ഈ വർഷം ഫീസ് വർധനയില്ല; വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടി

Sep 3, 2025 03:15 PM

കുവൈത്തിലെ സ്വകാര്യ സ്കൂളുകളിൽ ഈ വർഷം ഫീസ് വർധനയില്ല; വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടി

ഈ വർഷം ഫീസ് വർധിപ്പിക്കാനുള്ള കുവൈത്തിലെ സ്വകാര്യ സ്കൂളുകളുടെ തീരുമാനത്തിന് തടയിട്ട് വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബെയിൻ....

Read More >>
അധ്യാപകരുടെ ശ്രദ്ധയ്ക്ക് ....;  വി​ദ്യാ​ർ​ഥി​കളോട് അ​തി​ക്ര​മ​ങ്ങ​ള്‍ വേണ്ട; അ​ജ്​​മാ​നി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദ്ദേ​ശം

Sep 3, 2025 12:59 PM

അധ്യാപകരുടെ ശ്രദ്ധയ്ക്ക് ....; വി​ദ്യാ​ർ​ഥി​കളോട് അ​തി​ക്ര​മ​ങ്ങ​ള്‍ വേണ്ട; അ​ജ്​​മാ​നി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദ്ദേ​ശം

വി​ദ്യാ​ർ​ഥി​ക​ള്‍ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ്കൂ​ളു​ക​ള്‍ക്ക് നിർദ്ദേശം...

Read More >>
മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു

Sep 2, 2025 09:09 PM

മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു

മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ്​ അൽഐനിൽ അന്തരിച്ചു...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall