ദോഹ: (gcc.truevisionnews.com)പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദോഹയിൽ അന്തരിച്ചു. തൃശൂർ നാട്ടിക പഴയ ഐസ് പ്ലാന്റിനടുത്ത് താമസിച്ചിരുന്ന പരേതനായ കല്ലിപ്പറമ്പിൽ കുഞ്ഞിബീരാന്റെ മകൻ റഷീദ് (59) ആണ് ദോഹയിൽ അന്തരിച്ചത്.
മാതാവ്: നബീസ. ഭാര്യ: ഫാത്തിമ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
An expatriate Malayali died of a heart attack in Doha