ജിദ്ദ: (gcc.truevisionnews.com) ആകാശ എയർ മാസങ്ങൾക്കുള്ളിൽ കോഴിക്കോട് –ജിദ്ദ സർവീസ് ആരംഭിക്കുമെന്നു സൂചന. ഒക്ടോബർ ഒന്നു മുതൽ മുംബൈ – കോഴിക്കോട് സർവീസ് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. കരിപ്പൂരിൽനിന്നു സൗദി സെക്ടറിലേക്കുള്ള യാത്രക്കാരുടെ സാധ്യത കണക്കിലെടുത്താണ് ജിദ്ദ സർവീസ് ആരംഭിക്കാൻ ആലോചിക്കുന്നത്.
ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ ജിദ്ദ –കോഴിക്കോട് സെക്ടറിൽ സർവീസ് ആരംഭിക്കുമെന്നാണു സൂചന. 189 പേർക്ക് സഞ്ചരിക്കാവുന്ന ബോയിങ് 737 വിമാനമാണ് ആകാശ എയർ മുംബൈ–കോഴിക്കോട് സർവീസിന് ഉപയോഗിക്കുന്നത്. ഇതേ വിമാനങ്ങൾ തന്നെയായിരിക്കും ജിദ്ദ സർവീസിനും. നിലവിൽ കൊച്ചി, ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽനിന്ന് ആകാശ എയർ ജിദ്ദയിലേക്കു സർവീസ് നടത്തുന്നുണ്ട്.
Expatriates in hope Kozhikode Jeddah air service soon