കുവൈത്ത് സിറ്റി: കുവൈത്തിൽ യുവാവിനെ കാർ ഒന്നിലേറെ തവണ ദേഹത്ത് കയറ്റിയിറക്കി ദാരുണമായി കൊലപ്പെടുത്തി. കുവൈത്തിലെ അല്‍ഫിര്‍ദൗസ് ഏരിയയിലാണ് കുവൈത്തി യുവാവിനെ കൊലപ്പെടുത്തിയത്. ഇരുപത് വയസ്സുള്ള ഗള്‍ഫ് യുവാവാണ് 26 കാരനായ കുവൈത്തി യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. റോഡില്‍ യുവാവിന്റെ മൃതദേഹം കിടക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തു തന്നെ നിലയുറപ്പിച്ച പ്രതി പൊലീസിൽ കീഴടങ്ങി കുറ്റസമ്മതം നടത്തി. മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വകുപ്പിലേക്ക് അയക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
A young man was killed by being run over by a car in Kuwait