കുവൈത്തിൽ വൻ വിസ തട്ടിപ്പ്; പണം വാങ്ങി നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്തു; സംഘം പിടിയിൽ

കുവൈത്തിൽ വൻ വിസ തട്ടിപ്പ്; പണം വാങ്ങി നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്തു; സംഘം പിടിയിൽ
Aug 28, 2025 03:15 PM | By Anjali M T

കുവൈത്ത് സിറ്റി:(gcc.truevisionnews.com) പണം വാങ്ങി നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി കമ്പനി ലൈസൻസുകൾ നൽകുന്ന ഒരു പ്രധാന ശൃംഖലയെ കുവൈത്തിൽ പിടികൂടി. റെസിഡൻസി കടത്ത് തടയുന്നതിനും പ്രവാസി തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഈ ശൃംഖല തകര്‍ത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തുകാരും കുവൈത്തികളും ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി.

പ്രതികളായ വ്യക്തികൾ 28 കമ്പനികളുടെ ലൈസൻസുകൾ ചൂഷണം ചെയ്ത് 382 തൊഴിലാളികളെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഓരോ തൊഴിലാളിയും 800 കുവൈത്ത് ദിനാര്‍ മുതൽ 1,000 കുവൈത്ത് ദിനാര്‍ വരെ നൽകിയതായും തൊഴിലാളികളുടെ ഡാറ്റ സിസ്റ്റത്തിലേക്ക് നൽകുന്നതിന് 200 കുവൈത്ത് ദിനാര്‍ മുതൽ 250 കുവൈത്ത് ദിനാര്‍ വരെ അധിക കൈക്കൂലി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ജീവനക്കാർക്ക് നൽകിയതായും റിപ്പോർട്ടുണ്ട്. പ്രതികളായ എല്ലാവരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

Gang arrested for illegally recruiting workers in Kuwait for money

Next TV

Related Stories
നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Aug 28, 2025 02:56 PM

നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു...

Read More >>
തീർഥാടനയാത്ര ദുരന്തമായി; കർബല തീർഥാടനത്തിനുശേഷം മടങ്ങവേ വാഹനാപകടം, മൂന്ന് ഇന്ത്യക്കാരടക്കം നാല് പേർ മരിച്ചു

Aug 28, 2025 01:08 PM

തീർഥാടനയാത്ര ദുരന്തമായി; കർബല തീർഥാടനത്തിനുശേഷം മടങ്ങവേ വാഹനാപകടം, മൂന്ന് ഇന്ത്യക്കാരടക്കം നാല് പേർ മരിച്ചു

തീർഥാടനയാത്ര ദുരന്തമായി; കർബല തീർഥാടനത്തിനുശേഷം മടങ്ങവേ വാഹനാപകടം, മൂന്ന് ഇന്ത്യക്കാരടക്കം നാല് പേർ...

Read More >>
അപാർ ഇല്ലെങ്കിൽ പരീക്ഷ എഴുതാനാകുമോ...? അപാർ ഐഡിക്ക് ആധാർ നിർബന്ധം; പ്രവാസി വിദ്യാർഥികൾ ആശങ്കയിൽ

Aug 28, 2025 12:44 PM

അപാർ ഇല്ലെങ്കിൽ പരീക്ഷ എഴുതാനാകുമോ...? അപാർ ഐഡിക്ക് ആധാർ നിർബന്ധം; പ്രവാസി വിദ്യാർഥികൾ ആശങ്കയിൽ

അപാർ ഇല്ലെങ്കിൽ പരീക്ഷ എഴുതാനാകുമോ...? അപാർ ഐഡിക്ക് ആധാർ നിർബന്ധം; പ്രവാസി വിദ്യാർഥികൾ...

Read More >>
രാജ്യത്ത് സുരക്ഷ ശക്തമാക്കി; കുവൈത്തിൽ രാത്രി വൈകിയും റെയ്ഡ്; ഇരുന്നൂറിലധികം പേർ അറസ്റ്റിൽ

Aug 28, 2025 12:13 PM

രാജ്യത്ത് സുരക്ഷ ശക്തമാക്കി; കുവൈത്തിൽ രാത്രി വൈകിയും റെയ്ഡ്; ഇരുന്നൂറിലധികം പേർ അറസ്റ്റിൽ

കുവൈത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇരുന്നൂറിലധികം പേർ...

Read More >>
മുൻ ജിദ്ദ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ അന്തരിച്ചു

Aug 28, 2025 12:10 PM

മുൻ ജിദ്ദ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ അന്തരിച്ചു

മുൻ ജിദ്ദ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ...

Read More >>
അജ്മാനിലെ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക്  ദാരുണാന്ത്യം

Aug 28, 2025 11:50 AM

അജ്മാനിലെ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അജ്മാനിലെ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall