ജിദ്ദ: (gcc.truevisionnews.com) മുൻ ജിദ്ദ പ്രവാസിയായിരുന്ന മലപ്പുറം പുഴക്കാട്ടിരി കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിയാലിൽ വാഴയിൽ കമ്മദ് ഹാജി (77) നാട്ടിൽ അന്തരിച്ചു . കോഴിക്കോട് ഇഖ്‌റഅ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പരേതനായ മൊയ്തീനാണ് പിതാവ്. ഭാര്യ: വളാഞ്ചേരിയിലെ പാറക്കാട്ടിൽ ആസ്യ, മക്കൾ: ഷൈല ബാനു, ഷീന ബാനു, ഷെറിൻ ബാനു, ഷൈമിൻ ബാനു, മുഹ്സിൻ, മരുമക്കൾ: താഴക്കോട്ടെ ചോലമുഖത്ത് ഇക്ബാൽ, പുഴക്കാട്ടിരിയിലെ ചക്കച്ചൻ ഷാജി, പട്ടാമ്പിയിലെ തെക്കുംകര വളപ്പിൽ ഷബീർ, കോഴിക്കോട്ടെ കുന്തിരാപറമ്പ് റസ്‌വിൻ, തിരൂരങ്ങാടി ചെറുമുക്കിലെ എറാപറമ്പൻ ഷൈമ. ജനാസ നമസ്കാരവും ഖബറടക്കവും ഇന്ന് ഉച്ചക്ക് 1.45 ന് കടുങ്ങപുരം വില്ലേജ് പടി ജുമാമസ്ജിദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Former Jeddah expatriate Malappuram native passes away in his hometown