കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽനിന്ന് ഇറാഖിലെ കർബലയിലേക്ക് തീർഥാടനത്തിനു പോയി മടങ്ങവെ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേർ ഇന്ത്യക്കാരാണ്.
ഹൈദരാബാദ് സ്വദേശിയും കുവൈത്ത് യൂണിവേഴ്സിറ്റി ജീവനക്കാരനുമായ സയ്യിദ് അക്ബർ അലി, ബെംഗളൂരു സ്വദേശി മൂസ അലി, ഉത്തർപ്രദേശ് സ്വദേശി പർവേശ് അഹ്മദ് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. പാക് സ്വദേശി ഇഷാഖ് ഷിറാജിയാണ് മരിച്ച മറ്റൊരാൾ. പരുക്കേറ്റ മറ്റു യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Four people, including three Indians, die in car accident while returning from Karbala pilgrimage