മസ്‌കത്ത്: (gcc.truevisionnews.com) ദീര്‍ഘദൂര സര്‍വീസുകളില്‍ സ്ലീപ്പര്‍ കോച്ച് ബസുകളുമായി ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്. ഒമാനിലും അയല്‍ രാജ്യങ്ങളിലേക്കുമുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കി സൗകര്യപ്രദവും സുഖകരവുമായ യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സ്ലീപ്പര്‍ കോച്ച്, ഡബിള്‍ ഡക്കര്‍, മജ്‌ലിസ് ശൈലികളിലുള്ള ബസുകള്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമെന്ന് മുവാസലാത്ത് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ബസ് ഗതാഗത സംവിധാനം നവീകരിക്കുകയാണെന്നും വൈകാതെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യത്യസ്ത ശൈലിയിലുള്ള ബസുകള്‍ അവതരിപ്പിക്കുമെന്നും മുവസാലത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മസ്കത്തിൽ നിന്ന് സലാല, ബുറൈമി, ഷാർജ, അബുദബി എന്നിവിടങ്ങളിലേക്കാണ് ഒമാന്റെ പ്രധാന ദീർഘദൂര സർവീസുകൾ.
Travel will now be easier Oman introduces long-distance sleeper coach buses