ബഹ്‌റൈൻ: (gcc.truevisionnews.com) മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്‌റൈൻ വേദിയാകുന്നു. ഒക്ടോബർ 22 മുതൽ 31 വരെ സാഖിറിലെ എക്സിബിഷൻ വേൾഡിൽ നടക്കുന്ന ഗെയിംസിൽ 21-ഓളം കായിക ഇനങ്ങളാകും അരങ്ങേറുക. അത്യാധുനിക സ്റ്റേഡിയങ്ങളാണ് മത്സരങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ 21 കായിക ഇനങ്ങള്‍ അരങ്ങേറും. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്.
ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി സി.ഇ.ഒ സാറ ബുഹിജി, ബഹ്‌റൈന്‍ ഒളിമ്പിംക്‌സ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഫാരിസ് അല്‍ കല്‍ഹേജി എന്നിവരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് അന്തിമ കരാരില്‍ ഒപ്പുവച്ചു. ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള കായിക മത്സരങ്ങളുടെ പ്രധാന കേന്ദ്രമായി ബഹ്‌റൈനെ മാറ്റുകയണ് ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
Bahrain to host 3rd Asian Youth Games to begin on October 22