മധുരമൂറും മാമ്പഴ രുചിമേള സമാപിച്ചു; 150 ഇനം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു

മധുരമൂറും മാമ്പഴ രുചിമേള സമാപിച്ചു; 150 ഇനം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു
Jun 30, 2025 02:33 PM | By VIPIN P V

ഷാർജ: (gcc.truevisionnews.com) പ്രാദേശിക മാമ്പഴത്തിന്റെ രുചിവൈവിധ്യം സമ്മാനിച്ച നാലാമത് മാമ്പഴോത്സവം ഖോർഫക്കാനിൽ സമാപിച്ചു. ബിദിയ, ദിബ്ബ, ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ മേഖലകളിൽനിന്നുള്ള 33 കർഷകർ ഉൽപാദിപ്പിച്ച 150 ഇനങ്ങൾ മാമ്പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

4 കിലോ വരെ തൂക്കം വരുന്ന മാമ്പഴങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. മാമ്പഴം രുചിക്കാനും വാങ്ങാനും അവസരമുണ്ടായിരുന്നു. ജ്യൂസ്, അച്ചാർ, ഉപ്പിലിട്ടത്, മധുരപലഹാരങ്ങൾ, കേക്ക് തുടങ്ങി മാങ്ങ കൊണ്ടുള്ള അനുബന്ധ ഉൽപന്നങ്ങളും മേളയെ സമ്പന്നമാക്കി. പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുമാണ് മാമ്പഴോത്സവം സംഘടിപ്പിച്ചത്. കൃഷി, പരിസ്ഥിതി എന്നിവയെ കുറിച്ച് ബോധവൽക്കരണ സെഷനുകളും ഇതോടനുബന്ധിച്ച് നടത്തി.

ഖോർഫക്കാൻ സിറ്റി മുനിസിപ്പാലിറ്റിയും മുനിസിപ്പൽ കൗൺസിലും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്ന് എക്സ്പോ ഖോർഫക്കാനിൽ നടത്തിയ മാമ്പഴോത്സവം ഷാർജ റൂളേഴ്സ് ഓഫിസ് ഡപ്യൂട്ടി ചീഫ് ഷെയ്ഖ് സഈദ് ബിൻ സഖർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യ, ഒമാൻ, പാക്കിസ്ഥാൻ, യുഗാണ്ട എന്നിവിടങ്ങളിൽനിന്നുള്ള വിശിഷ്ടാതിഥികളും മാമ്പഴോത്സവത്തിന് എത്തി.

Mango Tasting Festival concludes varieties of mangoes displayed

Next TV

Related Stories
വേൾഡ് എക്സ്പോ 2030ന് റിയാദ് വേദിയാകും

Jun 19, 2025 02:55 PM

വേൾഡ് എക്സ്പോ 2030ന് റിയാദ് വേദിയാകും

വേൾഡ് എക്സ്പോ 2030 റിയാദിൽ നടത്താൻ അന്തിമ അംഗീകാരം ലഭിച്ചു....

Read More >>
ഒമാനിൽ ഇനി മുന്തിരിക്കാലം; രണ്ടാം വിളവെടുപ്പുത്സവത്തിന് തുടക്കമായി

Jun 18, 2025 11:53 AM

ഒമാനിൽ ഇനി മുന്തിരിക്കാലം; രണ്ടാം വിളവെടുപ്പുത്സവത്തിന് തുടക്കമായി

മുന്തിരി ഫെസ്റ്റിന് തുടക്കം കുറിച്ച് ഒമാന്‍....

Read More >>
മദീന മേഖലയിലെ ഈന്തപ്പഴ കൃഷി മേഖലകളിൽ ഈ സീസണിലെ ആദ്യ വിളവെടുപ്പ് ആരംഭിച്ചു

Jun 4, 2025 01:12 PM

മദീന മേഖലയിലെ ഈന്തപ്പഴ കൃഷി മേഖലകളിൽ ഈ സീസണിലെ ആദ്യ വിളവെടുപ്പ് ആരംഭിച്ചു

മദീന മേഖലയിലെ ഈന്തപ്പഴ കൃഷി ആദ്യ വിളവെടുപ്പ്...

Read More >>
അഭിമാന നേട്ടം; ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരമായി മലയാളി വിദ്യാർഥി

Jun 3, 2025 09:09 PM

അഭിമാന നേട്ടം; ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരമായി മലയാളി വിദ്യാർഥി

ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരമായി മലയാളി വിദ്യാർഥി...

Read More >>
ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു

Jun 1, 2025 08:43 AM

ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു

യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ടേ​ബ്ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റി​ന്...

Read More >>
Top Stories

Entertainment News

https://gcc.truevisionnews.com/.