ദോഹ: (truevisionnews.com) കുട്ടികളുടെയും കുടുംബങ്ങളുടെയും വേനൽക്കാലം ആഘോഷമാക്കാൻ ഖത്തർ ടൂറിസം നടത്തിയ ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിച്ചു. ഒരു മാസത്തോളം നീണ്ടുനിന്ന മേളയിൽ ഇത്തവണ വൻ ജനപങ്കാളിത്തമാണുണ്ടായത്. മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധനവോടെ 1.30 ലക്ഷത്തിലധികം സന്ദർശകരാണ് ഫെസ്റ്റിവലിൽ എത്തിയത്.
വിവിധങ്ങളായ പരിപാടികളോടെ വർണാഭമായ സമാപന ചടങ്ങായിരുന്നു ഫെസ്റ്റിവലിന്റെ അവസാന ദിവസത്തെ പ്രധാന ആകർഷണം. 17,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അഞ്ച് സോണുകളിലായാണ് മേള സംഘടിപ്പിച്ചത്. നാല് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി സമ്മർ ക്യാമ്പ്, ക്രിയേറ്റീവ് വർക്ക്‌ഷോപ്പുകൾ, ഫിറ്റ്‌നസ് സെഷനുകൾ എന്നിവയും ഇത്തവണത്തെ ഫെസ്റ്റിവലിൽ ഒരുക്കിയിരുന്നു.
കൂടാതെ, പെൺകുട്ടികൾക്കായി ഫാൻസി ഐലൻഡ്, ആൺകുട്ടികൾക്കായി ചാമ്പ്യൻസ് ലാൻഡ്, പ്രീ-സ്കൂൾ കുട്ടികൾക്കായി ക്യുട്ടിപൈ ലാൻഡ്, ഹൈപ്പർ ലാൻഡ് എന്നിങ്ങനെ ഓരോ പ്രായത്തിലുള്ളവർക്കും പ്രത്യേകം കളിക്കളങ്ങൾ മേളയിൽ ഒരുക്കിയിരുന്നു. വിവിധ ഷോകളും ബാക്ക് ടു സ്കൂൾ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.
Qatar Toy Festival organized by Qatar Tourism to celebrate summer has concluded