#bahrain |ബ​ദാം ഫെ​സ്റ്റി​വ​ൽ ഇ​ന്നു മു​ത​ൽ ബു​ദ​യ്യ​ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നിൽ

#bahrain |ബ​ദാം ഫെ​സ്റ്റി​വ​ൽ ഇ​ന്നു മു​ത​ൽ ബു​ദ​യ്യ​ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നിൽ
Jul 8, 2023 01:11 PM | By Nourin Minara KM

മ​നാ​മ: (gcc.truevisionnews.com)രാ​ജ്യ​ത്താ​ദ്യ​മാ​യി ബ​ദാം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ലാ​ണ് ശ​നി​യാ​ഴ്ച ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങു​ന്ന​ത്. വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ട്. ഫെ​സ്റ്റി​വ​ലി​ന്റെ എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ർ​ഷി​ക കാ​ര്യ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ൽ ഒ​റൈ​ബി പ​റ​ഞ്ഞു.

നാ​ഷ​ന​ൽ ഇ​നി​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് (എ​ൻ.​ഐ.​എ.​ഡി), ബ​ഹ്‌​റൈ​ൻ അ​ഗ്രി​ക​ൾ​ച​റ​ൽ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ന്ത്രാ​ല​യം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​നി​മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഫെ​സ്റ്റി​വ​ൽ ന​ട​ക്കും. ര​ണ്ടാ​ഴ്ച നീ​ളു​ന്ന ഫെ​സ്റ്റി​വ​ലി​ൽ 15 ക​ർ​ഷ​ക​ർ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പ​​ങ്കെ​ടു​ക്കും. ഇ​തു​കൂ​ടാ​തെ മൂ​ന്നു പ്രോ​ജ​ക്ടു​ക​ളും അ​വ​ത​രി​പ്പി​ക്കും.

ബ​ദാം വി​ഭ​വ​ങ്ങ​ളു​മാ​യി നാ​ലു റ​സ്റ്റാ​റ​ന്റു​ക​ളും ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ബ​ദാം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ബ​ദാം വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​ന് പ​ദ്ധ​തി​യു​ണ്ട്. ബ​ദാം കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വി​പ​ണി ക​ണ്ടെ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളും ഫെ​സ്റ്റി​വ​ലി​നു​ണ്ട്.

#AlmondFestival at #BudaiahBotanicalGarden from today

Next TV

Related Stories
അപകടമേറുന്നു.....! സുപ്രധാന തീരുമാനവുമായി ഷാർജയും ദുബായും; അതിവേഗ ട്രാക്കുകളിൽ ഇത്തരം വാഹനങ്ങൾക്ക് വിലക്ക്

Nov 1, 2025 10:40 AM

അപകടമേറുന്നു.....! സുപ്രധാന തീരുമാനവുമായി ഷാർജയും ദുബായും; അതിവേഗ ട്രാക്കുകളിൽ ഇത്തരം വാഹനങ്ങൾക്ക് വിലക്ക്

ഷാർജ ദുബായ് പ്രധാന റോഡുകളിലെ അതിവേഗ ട്രാക്കുകളിൽ ഡെലിവറി ബൈക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്നു മുതൽ...

Read More >>
യുഎഇയിലെ ഇന്ത്യക്കാർക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട്; സ്വന്തമാക്കാൻ ഓൺലൈനായി അപേക്ഷിക്കാം

Oct 28, 2025 05:15 PM

യുഎഇയിലെ ഇന്ത്യക്കാർക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട്; സ്വന്തമാക്കാൻ ഓൺലൈനായി അപേക്ഷിക്കാം

യുഎഇയിലെ ഇന്ത്യക്കാരായ പ്രവാസികൾക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ...

Read More >>
ഷാര്‍ജയില്‍  പുതിയ ഗതാഗത നിയമം; നവംബര്‍ ഒന്ന് മുതല്‍ പരിശോധന ശക്തമാക്കുമെന്ന് ഷാര്‍ജ പൊലീസ്

Oct 24, 2025 11:29 AM

ഷാര്‍ജയില്‍ പുതിയ ഗതാഗത നിയമം; നവംബര്‍ ഒന്ന് മുതല്‍ പരിശോധന ശക്തമാക്കുമെന്ന് ഷാര്‍ജ പൊലീസ്

ഷാര്‍ജയില്‍ നവംബര്‍ ഒന്ന് മുതല്‍ പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍...

Read More >>
Top Stories










News Roundup






//Truevisionall