Nov 2, 2025 11:08 AM

ജിദ്ദ : (gcc.truevisionnews.com) സൗദി അറേബ്യയിൽ ഉടനീളം നാളെ മുന്നറിയിപ്പ് സൈറൺ മുഴങ്ങുമെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. മൊബൈല്‍ ഫോണ്‍ വഴിയുള്ള ഏര്‍ലി വാണിങ് സംവിധാനമാണ് പരീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും നാളെ ഉച്ചക്ക് ഒരു മണിക്കാണ് സൈറൺ മുഴങ്ങുക.

അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിനുള്ള നാഷനല്‍ ഏര്‍ലി വാണിങ് പ്ലാറ്റ്‌ഫോം ആണ് സൈറൺ പരീക്ഷിക്കുന്നത്. ഇതോടൊപ്പം റിയാദ്, തബൂക്ക്, ജിദ്ദ എന്നിവിടങ്ങളില്‍ സ്ഥിര വാണിങ് സൈറണുകളും പ്രവര്‍ത്തിപ്പിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിന് കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഡയറക്ടറേറ്റ് പുറത്തിറക്കിയ വിശദീകരണമനുസരിച്ച്, റിയാദ് മേഖലയിൽ ദിരിയ, അൽ ഖർജ്, അൽ ദിലം എന്നിവിടങ്ങളിലും തബൂക്ക് മേഖലയിലെ എല്ലാ ഗവർണറേറ്റുകളിലും, മക്ക മേഖലയിലെ ജിദ്ദ, തുവൽ, ഗവർണറേറ്റുകളിലും സൈറൺ പരീക്ഷണം നടക്കും. മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ജനങ്ങൾ സമാധാനത്തോടെയും ശ്രദ്ധയോടെയും നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഈ ശബ്ദം സാധാരണ പരീക്ഷണത്തിനുള്ളതാണെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

∙ പൗരന്മാർക്കും പ്രവാസികൾക്കുമുള്ള നിർദേശങ്ങൾ

1. പരീക്ഷണ സമയത്ത് ലഭിക്കുന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ ശ്രദ്ധിക്കുക.

2. സൈറൺ ശബ്ദം കേട്ടാൽ ഭയപ്പെടാതെ, അത് പരീക്ഷണത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുക.

3. അടിയന്തിരാവസ്ഥകളിൽ സർക്കാർ നൽകുന്ന ഔദ്യോഗിക ചാനലുകൾ വഴിയുള്ള നിർദേശങ്ങൾ പാലിക്കുക.

civil defense announces early warning system test in saudi arabia

Next TV

Top Stories










News Roundup






//Truevisionall