റിയാദ് : (https://gcc.truevisionnews.com/ ) സൗന്ദര്യവർധനവിനായി നടത്തിയ കോസ്മെറ്റിക് സർജറിയിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് സൗദി മോഡലിന്റെ മുഖം വികൃതമായി. സൗദി മോഡൽ ദാന അൽശഹ്‌രിയുടെ മുഖമാണ് വികൃതമായത്. മുഖം വികൃതമായതിന്റെ ചിത്രം ദാന അൽശഹ്‌രി തന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
‘ഞാൻ ദാന അൽശഹ്രിയാണ്. റിയാദിലെ ഒരു ഡെർമറ്റോളജി ആൻഡ് കോസ്മെറ്റിക് ക്ലിനിക്കിന്റെ പരസ്യം കണ്ടാണ് സ്ഥാപനത്തിൽ എത്തിയത്. പക്ഷേ ഡോക്ടർ നടത്തിയ സൗന്ദര്യവർധക ശസ്ത്രക്രിയ പരാജയപ്പെട്ടതിനാൽ മുഖം വികൃതമായി’– ദാന അൽ ശഹ്രി പറഞ്ഞു.
Saudi model's face disfigured after undergoing cosmetic surgery


































