യുഎഇയിലെ ഇന്ത്യക്കാർക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട്; സ്വന്തമാക്കാൻ ഓൺലൈനായി അപേക്ഷിക്കാം

യുഎഇയിലെ ഇന്ത്യക്കാർക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട്; സ്വന്തമാക്കാൻ ഓൺലൈനായി അപേക്ഷിക്കാം
Oct 28, 2025 05:15 PM | By VIPIN P V

യുഎഇ: (gcc.truevisionnews.com ) യുഎഇയിലെ ഇന്ത്യക്കാരായ പ്രവാസികൾക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ ലഭ്യമാകുന്നു. ഓൺലൈനായാണ് ഇ-പാസ്പോർട്ടിനായി അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

എന്നാൽ ഇപ്പോൾ തന്നെ പ്രവാസികൾ ഇ-പാസ്പോർട്ടുകൾ സ്വന്തമാക്കേണ്ടതില്ല. നിലവിലുള്ള പാസ്പോർട്ട് അതിന്റെ കാലാവധി കഴിയും വരെ കൈവശം വെയ്ക്കാമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചിപ്പിൽ വ്യക്തി​കളുടെ വിവരങ്ങൾ സുരക്ഷിതമായിരിക്കും. https://mportal.passportindia.gov.in/gpsp/AuthNavigation/Login എന്ന ലിങ്ക് വഴിയാണ് ഇ-പാസ്പോർട്ടിനായി അപേക്ഷിക്കേണ്ടത്. അപേക്ഷയിൽ കൃത്യമായ വിവരങ്ങൾ നൽകിയതിന് ശേഷം, അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും വേണം.

പാസ്‌പോർട്ടിന്റെ മുൻവശത്ത് താഴെയായി അച്ചടിച്ച ഒരു ചെറിയ അധിക സ്വർണ്ണനിറത്തിലുള്ള ചിഹ്നമായിരിക്കും ഇ-പാസ്‌പോർട്ട് കാഴ്ചയിൽ തിരിച്ചറിയാനുള്ള അടയാളം. യുഎഇയിലെ എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും എംബസികളിലും ഇ-പാസ്‌പോർട്ട് ലഭ്യമാക്കുന്നത് ആരംഭിച്ചുകഴിഞ്ഞു. യുഎഇയിൽ നേരത്തെ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയിരുന്നു.

Indians in the UAE can apply online for a chip equipped e-passport

Next TV

Related Stories
ഷാര്‍ജയില്‍  പുതിയ ഗതാഗത നിയമം; നവംബര്‍ ഒന്ന് മുതല്‍ പരിശോധന ശക്തമാക്കുമെന്ന് ഷാര്‍ജ പൊലീസ്

Oct 24, 2025 11:29 AM

ഷാര്‍ജയില്‍ പുതിയ ഗതാഗത നിയമം; നവംബര്‍ ഒന്ന് മുതല്‍ പരിശോധന ശക്തമാക്കുമെന്ന് ഷാര്‍ജ പൊലീസ്

ഷാര്‍ജയില്‍ നവംബര്‍ ഒന്ന് മുതല്‍ പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍...

Read More >>
സൗദി അറേബ്യയ്ക്ക് പുതിയ ഗ്രാൻഡ് മുഫ്തി; ഡോ. സാലിഹ് ബിന്‍ ഫൗസാന്‍ ബിന്‍ അബ്ദുല്ല അല്‍- ഫൗസാൻ

Oct 23, 2025 03:27 PM

സൗദി അറേബ്യയ്ക്ക് പുതിയ ഗ്രാൻഡ് മുഫ്തി; ഡോ. സാലിഹ് ബിന്‍ ഫൗസാന്‍ ബിന്‍ അബ്ദുല്ല അല്‍- ഫൗസാൻ

സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായി ഷെയ്ഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽ-ഫൗസാനെ നിയോഗിച്ചു കൊണ്ട് രാജകീയ...

Read More >>
ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള പിഴകള്‍ റദ്ദാക്കി ഷാര്‍ജ പൊലീസ്

Oct 22, 2025 04:13 PM

ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള പിഴകള്‍ റദ്ദാക്കി ഷാര്‍ജ പൊലീസ്

ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള പിഴകള്‍ റദ്ദാക്കി ഷാര്‍ജ...

Read More >>
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴയും മൂടൽ മഞ്ഞും പൊടിക്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Oct 20, 2025 01:01 PM

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴയും മൂടൽ മഞ്ഞും പൊടിക്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴയും മൂടൽ മഞ്ഞും പൊടിക്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ...

Read More >>
റോഡിൽ അറ്റകുറ്റപ്പണി; ഈ റോഡുകളിൽ ഭാ​ഗികമായി അടച്ചിടിൽ ഉണ്ടാകുമെന്ന് അബുദബി ഭരണകൂടം

Oct 19, 2025 08:46 AM

റോഡിൽ അറ്റകുറ്റപ്പണി; ഈ റോഡുകളിൽ ഭാ​ഗികമായി അടച്ചിടിൽ ഉണ്ടാകുമെന്ന് അബുദബി ഭരണകൂടം

അബുദബിയിൽ ഈ റോഡുകളിൽ ഭാ​ഗികമായി അടച്ചിടിൽ ഉണ്ടാകുമെന്ന് ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall