സലാല: (gcc.truevisionnews.com) ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ് സലാലയില്‍ സംഘടിപ്പിക്കുന്ന 'പ്രവാസോത്സവം 2025' ഇന്ന് നടക്കും. വൈകിട്ട് 6:30ന് സലാല അല്‍ ഇത്തിഹാദ് സ്‌റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ അരങ്ങേറുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി സലാല സന്ദര്‍ശിക്കുന്നത്.
മലയാളം മിഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളം മിഷന്‍ സലാല ചാപ്റ്ററിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ എം എ യൂസഫലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ പരിപാടി വിജയിപ്പിക്കാന്‍ സലാലയിലെ സാമുഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന 101 അംഗ സ്വാഗത സംഘം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്വന്തം നിലയ്ക്കും സൗഹ്രദകൂട്ടായ്മകള്‍ വഴിയും മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള ചെറു വിഡിയോകളും ആശംസ കാര്‍ഡുകളുമായി കുട്ടികള്‍ അടക്കമുള്ളവര്‍ പ്രചരണ രംഗത്ത് സജീവമാണ്.
Pravasotsavam 2025 to be inaugurated in Salalah today; Chief Minister to inaugurate





























