ദോഹ: (gcc.truevisionnews.com) പ്രവാസി മലയാളി ഹൃദയാഘാതംമൂലം ഖത്തറിൽ മരിച്ചു. അൽമുർറ ഏരിയയിൽ അക്ബർ ഗ്രോസറി എന്ന ഷോപ് നടത്തുകയായിരുന്ന മലപ്പുറം തിരൂർ വളവന്നൂർ കാവുംപടി സ്വദേശി കുമ്മാളിൽ മൊയ്തീന് (69) ആണ് മരിച്ചത്.
പിതാവ്: അബ്ദുറഹിമാൻ. മാതാവ്: കുഞ്ഞി പാത്തുമ്മ. ഭാര്യ: സഫിയ. മക്കൾ: മൈമൂന, സുൽഫത്ത്, റജ ഫാത്തിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് 7.30ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Expatriate Malayali dies of heart attack in Qatar




































