റിയാദ് : (https://gcc.truevisionnews.com/) റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി താഴെ വീഴുകയും തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരൻ (65) അന്തരിച്ചു.
റൂമിലെ എസി ഇറക്കുന്നതിനിടെയാണ് മനോഹരൻ ബോധരഹിതനായി താഴെവീണത്. ഉടൻ തന്നെ സുഹൃത്തുക്കൾ റിയാദിലെ ദറൈയ്യാ ആശുപത്രിയിൽ എത്തിച്ചു. ദീർഘകാലം ചികിത്സ ആവശ്യമായതിനാൽ തുടർന്ന് ഷാക്കിറ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വച്ച് മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ 17 വർഷമായി സൗദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന മനോഹരൻ, പരേതനായ കുട്ടന്റെയും സുഭദ്രയുടെയും മകനാണ്. ഭാര്യ: രമ്യ. മക്കൾ: അശ്വിൻ, അശ്വതി.
An expatriate Malayali died in Saudi Arabia after an accident while taking down the AC in his room for repairs.



































