ഷാർജയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം: അന്വേഷണം ആരംഭിച്ച് പൊലീസ്

ഷാർജയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം: അന്വേഷണം ആരംഭിച്ച് പൊലീസ്
Dec 20, 2025 11:37 AM | By VIPIN P V

ഷാർജ: ( gcc.truevisionnews.com ) ഷാർജ വ്യവസായ മേഖലയിൽ രണ്ടുപേർ വൈദ്യുതാഘാതമേറ്റു മരിച്ചു. കനത്ത മഴപെയ്ത ഇന്നലെ(വെള്ളി) നടന്ന സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കനത്ത മഴയ്ക്കും ഇടിമിന്നലിനും പിന്നാലെയായിരുന്നു അപകടം.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റിയിരിക്കുകയാണ്. ശക്തമായ മഴയെത്തുടർന്ന് മേഖലയിൽ വൈദ്യുതി തടസ്സവും അനുഭവപ്പെട്ടിരുന്നു.

എന്നാൽ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെട്ട് വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിച്ചു. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങൾക്ക് നിർദേശം നൽകി. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും അഭ്യർഥിച്ചു.

Two die of electrocution during heavy rain in Sharjah Police launch investigation

Next TV

Related Stories
തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും

Dec 20, 2025 12:49 PM

തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും

തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ...

Read More >>
പുതിയ നിയമം വരുന്നു....! സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​നി​യ​ന്ത്ര​ണ നി​യ​മം; നാ​ളെ ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യും

Dec 20, 2025 11:27 AM

പുതിയ നിയമം വരുന്നു....! സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​നി​യ​ന്ത്ര​ണ നി​യ​മം; നാ​ളെ ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യും

സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​നി​യ​ന്ത്ര​ണ നി​യ​മം, നാ​ളെ ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച...

Read More >>
മസ്കത്തിൽ ‘ബെത്ലഹേം ഒഫാർത്തോ’ ക്രിസ്മസ് കരോൾ സന്ധ്യ ശനിയാഴ്ച

Dec 19, 2025 12:48 PM

മസ്കത്തിൽ ‘ബെത്ലഹേം ഒഫാർത്തോ’ ക്രിസ്മസ് കരോൾ സന്ധ്യ ശനിയാഴ്ച

ക്രിസ്മസ് കരോൾ,മസ്കത്ത്,ഓർത്തഡോക്‌സ് മഹാ...

Read More >>
Top Stories

News Roundup