യുഎഇ: ( gcc.truevisionnews.com ) യുഎഇയില്‍ കനത്ത മഴ തുടരുന്നു. മിക്കയിടങ്ങളിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ടെഹ്‌റാന്‍, ദമ്മാം, ബസ്ര, മസ്‌കറ്റ്, കുവൈറ്റ്, ബഹ്റൈന്‍ തുടങ്ങി വിവിധ ഇടങ്ങളിലേക്കുള്ള വിമാനങ്ങള്‍ എമിറേറ്റ്‌സ് റദ്ദാക്കി. അബുദാബിയിലെ പാര്‍ക്കുകളും ബീച്ചുകളും താത്കാലികമായി അടച്ചു.
രാത്രി പെയ്ത മഴയില്‍ ദുബായിലെ വിവിധ നഗരങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ദുബായില്‍ നിന്ന് അജ്മാനിലേക്കും ഷാര്‍ജയിലേക്കുമുള്ള ബസ് സര്‍വീസും തടസപ്പെട്ടിട്ടുണ്ട്. അനാവശ്യമായി സ്‌കൂളുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുബായിലെ ഹത്ത ഫെസ്റ്റിവല്‍ ഇന്നുകൂടി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
റാസല്‍ ഖൈമയില്‍ കാലാവസ്ഥ മോശയമായതിനെ തുടര്‍ന്ന് ഡ്രൈവിങ്ങ് ടെസ്റ്റ് സെന്ററുകള്‍ അടച്ചു. മഴയില്‍ നാശനഷ്ടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ 50ഓളം പട്രോളിംഗ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സിവില്‍ ഡിഫന്‍സിന്റേയും പൊലീസിന്റെയും സഹായം തേടണമെന്നും അഭ്യര്‍ഥിച്ചു.
അബുദാബിയിലും മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അകലം പാലിച്ച് വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചിട്ടുണ്ട്.
Heavy rain continues in UAE city waterlogged flight services cancelled


























