ദുബായ്: ( https://gcc.truevisionnews.com/ ) റാസല്‍ഖൈമയില്‍ ശക്തമായ കാറ്റില്‍ കെട്ടിടത്തില്‍നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു. മഴ നനയാതിരിക്കാന്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ അഭയം തേടിയ മലപ്പുറം കൊടിഞ്ഞി സ്വദേശി സല്‍മാന്‍ ഫാരിസാണ് (27) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം.
ഷവര്‍മ കടയിലെ ജീവനക്കാരനായിരുന്നു.കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയില്‍ സുലൈമാന്റെയും അസ്മാബിയുടെയും മകനാണ്. ബുധനാഴ്ച വൈകിട്ട് മുതല്‍ റാസല്‍ഖൈമയിലെങ്ങും ശക്തമായ കാറ്റും മഴയുമാണ് അനുഭപ്പെടുന്നത്. കാറ്റില്‍ വ്യാപകനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
malayali youth dies rak falling debris

































