മക്ക:[gcc.truevisionnews.com] സൗദി അറേബ്യയിൽ ഹജ് ഗതാഗത ചട്ടങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. റോയൽ കമ്മിഷൻ ഫോർ മക്ക ആൻഡ് ഹോളി സൈറ്റ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.
നിയമ ലംഘനങ്ങളുടെ തീവ്രതയനുസരിച്ചാണ് പിഴ. ഗുരുതര നിയമലംഘനങ്ങൾ നടത്തുന്ന സേവന ദാതാക്കളെ മൂന്നു വർഷത്തേക്കു ഹജ് പ്രവർത്തനങ്ങളിൽനിന്ന് വിലക്കാനോ പെർമിറ്റ് സ്ഥിരമായി റദ്ദാക്കാനോ വ്യവസ്ഥയുണ്ട്.
ഹജ് അനുമതിപത്രം ഇല്ലാത്തവരെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ കടത്തുന്നവർക്ക് 50,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴയും 6 മാസം വരെ തടവുമാണ് ശിക്ഷ. നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴ വർധിക്കും. അനധികൃതമായി തീർഥാടകരെ കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടും.
നിയമലംഘനം നടത്തുന്ന വിദേശികളെ ശിക്ഷാ കാലാവധിക്കു ശേഷം 10 വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. തീർഥാടകർക്കുള്ള ബസുകൾ തകരാറിലായാൽ നഗരത്തിനകത്ത് ഒരു മണിക്കൂറിനകവും മറ്റു ഇടങ്ങളിൽ 2 മണിക്കൂറിനകവും പകര സംവിധാനം ഒരുക്കണമെന്നും നിർദേശമുണ്ട്.
Saudi Arabia tightens Hajj transportation regulations




























