Dec 18, 2025 10:30 AM

മനാമ: ( gcc.truevisionnews.com ) അൻപത്തി നാലാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ എം സി സി ബഹ്റൈൻ ഈദുൽ വതൻ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ആഘോഷത്തിനോടാനുബന്ധിച്ച് ബഹ്റൈൻ ആരോഗ്യ വകുപ്പ് മായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ നടത്തിയ മെഗാ രക്തധാന ക്യാമ്പ് ചരിത്രമായി . ഇരുപത്തിയഞ്ചിലധികം വനിതകൾ രക്തം ധനം നൽകുന്നതിന് എത്തിയത് ശ്രദ്ദേയമായിരുന്നു.

അന്നം തരുന്ന നാടിന് ജീവ രക്തം സമ്മാനം എന്ന പേരിൽ ഇരുന്നൂറി ലധികം പേർ രക്തം നൽകി ബഹറൈ നോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 2009 ൽ ആരംഭിച്ച കെ എം സി സിയുടെ "ജീവസ്പർശം " രക്തധാന ക്യാമ്പിൽ ഇതിനോടകം സ്വദേശികളും വിദേശികളുമടക്കം ഏഴായിരത്തിൽപരം പേർ പങ്കാളികളായി .

രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാനക്യാമ്പ് ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്നു. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ആയിരുന്നു ക്യാമ്പിന്റെ സഹകാരി. രക്തദാനത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നും, ഓരോ മനുഷ്യ ജീവനുകളുടെയും രോഗപ്രതിരോധ ഘട്ടങ്ങളിൽ രക്തത്തിനുള്ള പ്രസക്തിയെ കുറിച്ചും സ്വമേധയ രക്ത ദാനം നിർവ്വഹിക്കുവാൻ തയ്യാറാവുന്ന രീതിയിലേക്കുള്ളപ്രചരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് കെ എം സി സി ബഹ്റൈൻ സംസ്ഥാന നേതാക്കൾ പ്രഖ്യാപിച്ചു.

അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നിർവ്വഹിക്കുന്നതിനായി രക്തദാന ഡയറക്ടറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ഹസന്‍ ഈദ് ബുഖാമസ്, വടകര എം എൽ എ കെ കെ രമ തുടങ്ങിയ പ്രമുഖരും ബഹ്‌റൈനിലെ സമൂഹിക സംസ്‌കാ രിക സംഘടനാ പ്രതിനിധികളും ക്യാമ്പ് സന്ദർശിച്ചു

കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് എ പി ഫൈസൽ , കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം , സംസ്ഥാന ഭാരവാഹികളായ, എൻ കെ അബ്ദുൽ അസീസ് , സലീം തളങ്കര, റഫീഖ് തോട്ടക്കര ,ഷഹീർ കാട്ടാം വള്ളി ,ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ്‌ കാട്ടിൽപീടിക,എസ് കെ നാസ്സർ , മലബാർ ഗോൾഡ് പ്രതിനിധി മുഹമ്മദ്‌ ഹംദാൻ എന്നിവർ സന്നിഹിതരായിരുന്നു.

ഒ കെ കാസിം,ഉമ്മർ കൂട്ടിലങ്ങാടി, പി കെ ഇസ്ഹാഖ്, വനിത വിംഗ് പ്രസിഡന്റ് മാഹിറ ഷമീർ , ജനറൽ സെക്രട്ടറി അഫ്റ, കെ ആർ ശിഹാബ്, മുനീർ ഒഞ്ചിയം ,മുഹമ്മദ്‌ ഷാഫി വേളം, മഹമൂദ് പെരിങ്ങത്തൂർ , ഇർഷാദ് തെന്നട ,അലി അക്ബർ , നൗഫൽ പടിഞ്ഞാറങ്ങാടി ,സഹൽ തൊടുപുഴ , അച്ചു പൂവൽ,റഫീഖ് കുന്നത്ത് , അഷ്‌റഫ്‌ ടി ടി , സിദ്ദീഖ് നടുവണ്ണൂർ, മുത്തലിബ് , ആഷിക് തോടന്നൂർ ,ഷമീർ ജിദാഫ്‌സ് , റിയാസ് ഓമാനൂർ,സത്താർ ഉപ്പള, അഷ്‌റഫ്‌ തോടന്നൂർ, റിയാസ് വി കെ,, നസീർ ഇഷ്ടം‌, ഷഫീക് പാലക്കാട്‌, നസീം തെന്നട, റഷീദ് ആറ്റൂർ ,അഷ്‌റഫ്‌ നരിക്കോടൻ,ഹമീദ് കരിയാട്,അൻസീഫ് തൃശൂർ,റഫീഖ് റഫ,ടി ടി അഷ്‌റഫ്‌,നിഷാദ് വയനാട്,സഫീർ വയനാട്,ജഹാന്ഗീർ, മൊയ്‌ദീൻ ,ഷംസീർ,മഹറൂഫ് മലപ്പുറം, റഫീഖ് നാദാപുരം , സിദീക് അദ്ലിയ , മുഹമ്മദ്‌ അനസ് നാട്ടുകൽ ‌,. അൻസാർ ചങ്ങലീരി , കാസിം കോട്ടപ്പള്ളി ,ഷൌക്കത്ത് കൊരങ്കണ്ടി ,ഹുസൈൻ വയനാട് ,ഹമീദ് വാണിമേൽ കുഞ്ഞമ്മദ് ,ബഷീർ ,റഫീഖ് തോടന്നൂർ ,ഷാഫി കോട്ടക്കൽ ,ഷഹീൻ മലപ്പുറം , ഹാഷിർ കഴുങ്ങിൽ ,മുസ്തഫ സുറൂർ, അഷ്‌റഫ്‌ കാപ്പാട്, മജീദ് കാപ്പാട് ,ഹമീദ് അയനിക്കാട് ,നാസർ മുല്ലാളി എന്നിവർ നേതൃത്വം നൽകി.



KMCC mega blood donation camp makes history

Next TV

Top Stories










News Roundup






Entertainment News