കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണത് ആറ് ലൈനുകളിലേക്ക്; വൈദ്യുതി മുടങ്ങിയ മേഖലകളിൽ വിതരണം പുനഃസ്ഥാപിച്ചു

കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണത് ആറ് ലൈനുകളിലേക്ക്; വൈദ്യുതി മുടങ്ങിയ മേഖലകളിൽ വിതരണം പുനഃസ്ഥാപിച്ചു
Mar 12, 2026 03:20 PM | By Roshni Kunhikrishnan

കുവൈത്ത് സിറ്റി:(gcc.truevisionnews.com) കുവൈത്തിൽ അനധികൃത ഡ്രോൺ തടയാനുള്ള നടപടികൾക്കിടെ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ നടപടികൾക്കിടെ പതിച്ച അവശിഷ്ടങ്ങൾ കാരണം ആറ് ഓവർഹെഡ് ലൈനുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതായി വൈദ്യുതി-ജല മന്ത്രാലയം വക്താവ് എൻജിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു.

ഇതിനെത്തുടർന്ന് ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങിയെങ്കിലും എമർജൻസി വിഭാഗം ഉടനടി ഇടപെട്ട് വിതരണം സാധാരണ നിലയിലാക്കി. രാജ്യത്തെ ഊർജ്ജ സംവിധാനങ്ങൾ ഇപ്പോൾ സുരക്ഷിതമാണെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള കെട്ടിടത്തിൽ ഡ്രോൺ പതിച്ചുണ്ടായ തീപിടിത്തം പൂർണ്ണമായും അണച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും താമസക്കാരെ സുരക്ഷിതരായി മാറ്റിയെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവസ്ഥലത്ത് അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ സ്വീകരിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.

Drone debris fell on six lines in Kuwait; power supply restored in areas with power outages

Next TV

Related Stories
ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു

Mar 12, 2026 05:00 PM

ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു

ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ...

Read More >>
സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

Mar 12, 2026 03:30 PM

സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക്...

Read More >>
ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു

Mar 12, 2026 02:45 PM

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്...

Read More >>
രോ​ഗികളെ പരിശോധിക്കാതെ പണം വാങ്ങി; അബുദാബിയിലെ വ്യാജ ആരോഗ്യ കേന്ദ്രം അടപ്പിച്ച് അധികൃതർ

Mar 12, 2026 12:27 PM

രോ​ഗികളെ പരിശോധിക്കാതെ പണം വാങ്ങി; അബുദാബിയിലെ വ്യാജ ആരോഗ്യ കേന്ദ്രം അടപ്പിച്ച് അധികൃതർ

രോ​ഗികളെ പരിശോധിക്കാതെ പണം വാങ്ങി, അബുദാബിയിലെ വ്യാജ ആരോഗ്യ കേന്ദ്രം അടപ്പിച്ച്...

Read More >>
Top Stories

News Roundup