ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം
Mar 12, 2026 03:29 PM | By Roshni Kunhikrishnan

തബൂക്ക്:(gcc.truevisionnews.com) സൗദി അറേബ്യയിലെ തബൂക്കിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം ചെറുകുളമ്പ് മഹല്ല് സ്വദേശി കളത്തിങ്ങൽ ഹുസൈൻ (34) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ തബൂക്കിലെ ഷിഫ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.

തബൂക്കിലെ സ്വകാര്യ ഗ്രൂപ്പിൽ ജീവനക്കാരനായിരുന്ന ഹുസൈൻ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.

പരേതനായ കളത്തിങ്ങൽ ഹംസയുടെയും ആച്ചൂട്ടിയുടെയും മകനാണ്. ഹിബ തസ്നീം ആണ് ഭാര്യ. നിലവിൽ തബൂക്കിലെ കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

A Malappuram native died in a car accident in Saudi Arabia.

Next TV

Related Stories
ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു

Mar 12, 2026 05:00 PM

ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ അന്തരിച്ചു

ഹൃദയസ്തംഭനം; മലയാളി ബാലിക ദോഹയിൽ...

Read More >>
സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

Mar 12, 2026 03:30 PM

സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക്...

Read More >>
കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണത് ആറ് ലൈനുകളിലേക്ക്; വൈദ്യുതി മുടങ്ങിയ മേഖലകളിൽ വിതരണം പുനഃസ്ഥാപിച്ചു

Mar 12, 2026 03:20 PM

കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണത് ആറ് ലൈനുകളിലേക്ക്; വൈദ്യുതി മുടങ്ങിയ മേഖലകളിൽ വിതരണം പുനഃസ്ഥാപിച്ചു

കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണത് ആറ് ലൈനുകളിലേക്ക്; വൈദ്യുതി മുടങ്ങിയ മേഖലകളിൽ വിതരണം...

Read More >>
ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു

Mar 12, 2026 02:45 PM

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്...

Read More >>
രോ​ഗികളെ പരിശോധിക്കാതെ പണം വാങ്ങി; അബുദാബിയിലെ വ്യാജ ആരോഗ്യ കേന്ദ്രം അടപ്പിച്ച് അധികൃതർ

Mar 12, 2026 12:27 PM

രോ​ഗികളെ പരിശോധിക്കാതെ പണം വാങ്ങി; അബുദാബിയിലെ വ്യാജ ആരോഗ്യ കേന്ദ്രം അടപ്പിച്ച് അധികൃതർ

രോ​ഗികളെ പരിശോധിക്കാതെ പണം വാങ്ങി, അബുദാബിയിലെ വ്യാജ ആരോഗ്യ കേന്ദ്രം അടപ്പിച്ച്...

Read More >>
Top Stories

News Roundup