---
title: "സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത"
english_title: "Widespread rain in Saudi Arabia: Riyadh and Mecca likely to experience rain with thunderstorms"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347270/Widespread-rain-SaudiArabia-Riyadh-Mecca-likely-experience-rain-with-thunderstorms-new"
published_at: "2026-03-12T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2908bddf30_rain.jpg"
keywords: []
---

# സൗദിയിൽ പരക്കെ മഴ: റിയാദും മക്കയും ഉൾപ്പെടെ മിക്ക പ്രവിശ്യകളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയുടെ മിക്കയിടത്തും മഴയെത്തി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇന്ന് (വ്യാഴാഴ്ച) മിതമായതോ കനത്തതോ ആയ ഇടിമിന്നലോട് കൂടിയ മഴയും, പൊടിയും മണലും ഇളക്കിവിടുന്ന ആലിപ്പഴ വർഷവും സജീവമായ കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

## Article Content

**റിയാദ് : **സൗദി അറേബ്യയുടെ മിക്കയിടത്തും മഴയെത്തി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇന്ന് (വ്യാഴാഴ്ച) മിതമായതോ കനത്തതോ ആയ ഇടിമിന്നലോട് കൂടിയ മഴയും, പൊടിയും മണലും ഇളക്കിവിടുന്ന ആലിപ്പഴ വർഷവും സജീവമായ കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

മഴയുള്ള പ്രദേശങ്ങളിൽ അസീർ, അൽ ബഹ, മക്ക, മദീനയുടെ കിഴക്കൻ ഭാഗങ്ങൾ, ഹായിൽ, വടക്കൻ അതിർത്തികൾ എന്നിവ ഉൾപ്പെടുന്നുവെന്നും അൽ ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ ചില ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നും കേന്ദ്രം വിശദീകരിച്ചു.

നജ്‌റാൻ, ജിസാൻ എന്നിവയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകുമെന്നും, രാത്രിയിലും പുലർച്ചെയും ഈ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347270/Widespread-rain-SaudiArabia-Riyadh-Mecca-likely-experience-rain-with-thunderstorms-new)