അബുദാബി: ( gcc.truevisionnews.com ) അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അജ്‌മാനിലെ മലയാളി നഴ്‌സിനെ ഭാഗ്യദേവത കടാക്ഷിച്ചു. ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹമാണ് (ഏകദേശം 24 ലക്ഷം രൂപ) 40കാരിയായ ടിന്റു ജെസ്‌മോന് സമ്മാനമായി ലഭിച്ചത്. ബിഗ് ടിക്കറ്റ് സീരീസ് 281ലാണ് ടിന്റുവിനെ ഭാഗ്യം തുണച്ചത്.
കഴിഞ്ഞ 15 വർഷമായി യുഎഇയിൽ താമസിക്കുന്ന ടിന്റു തന്റെ പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് നവംബർ 30ന് 522882 എന്ന നമ്പറിലുള്ള ടിക്കറ്റ് എടുത്തത്. സുഹൃത്തുക്കൾ പറഞ്ഞാണ് ടിന്റു ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നതും. അഞ്ച് വർഷം മുമ്പാണ് ആദ്യമായി ഭാഗ്യപരീക്ഷണം നടത്തിത്തുടങ്ങിയത്.
നിരവധി തവണ നിരാശയായിരുന്നു ഫലമെങ്കിലും ടിന്റു പിന്മാറാൻ തയ്യാറായിരുന്നില്ല.ലഭിച്ച സമ്മാനത്തുക തുല്യമായി വീതിച്ച് ടിക്കറ്റെടുക്കാൻ കൂടെയുണ്ടായിരുന്ന പത്ത് സുഹൃത്തുക്കൾക്കുമായി നൽകുമെന്ന് ടിന്റു പറഞ്ഞു. ഇനിയും ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണങ്ങളിൽ പങ്കെടുക്കുമെന്നും വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകളിലും ഇതേ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും ടിന്റു കൂട്ടിച്ചേർത്തു
malayali nurse wins big ticket

































